ഫ്യൂച്ചർ അക്കാദമി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

Update: 2023-05-15 01:51 GMT
Advertising

ഫാസ് അക്കാദമി സലാലയിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അക്കാദമിക് കീഴിലുള്ള അൽ നാസർ ക്ലബ്ബ് ഫ്‌ളഡ്‌ലൈറ്റ് ഗ്രൗണ്ടിലാണ് ക്രിക്കറ്റ് ടൂർണമെന്റ് നടന്നത്. ഏഷ്യക്കാരായ നിരവധി ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

ഫൈനലിൽ ടീം എസ്.കെ.ആറിനെ പരാജയപ്പെടുത്തി സലാല ടെലിബോയ്‌സ് ജേതാക്കളായി. ടെലി ബോയ്‌സിലെ റയീസാണ് മാൻ ഓഫ് ദി മാച്ച്. കാശ്മീർ ഇലവനിലെ സർഫറാസ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനും ടെലി ബോയ്‌സിലെ അഭിജിത് പ്ലയെർ ഓഫ് ദി ടൂർണമെന്റും മികച്ച ബൗളറും ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫഹദ് , ജംഷാദ് , അഹദ് , ഷുഹൈബ് , എന്നിവർ നിയന്ത്രിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News