ഗ്ലോബൽ ലിറ്റിൽ സ്‌കോളർ; മസ്‌കത്തിൽ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു
അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്
Update: 2022-08-08 06:11 GMT
കുരുന്നു പ്രതിഭകളെ കണ്ടെത്താനായി മലർവാടി കേരളയും ടീൻ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗ്ലോബൽ ലിറ്റിൽ സ്‌കോളർ' മത്സരത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ മസ്‌കത്തിൽ പുരോഗമിക്കുന്നു.
പരിപാടിയുടെ മസ്‌കത്ത് മേഖലാതല രജിസ്‌ട്രേഷൻ അൽ ബാജ് ബുക്‌സിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ഡോ. രത്‌നകുമാർ ഉദ്ഘാടനം ചെയ്തു.
ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആഗോള തലത്തിൽ നടത്തപ്പെടുന്ന വിജ്ഞാനോത്സവമാണ് ഗ്ലോബൽ ലിറ്റിൽ സ്‌കോളർ. അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ആഗസ്റ്റ് 13,14 തീയതികളിലാണ് ഒന്നാംഘട്ട ഓൺലൈൻ മത്സരങ്ങൾ നടക്കുക.