ഹൃദയാഘാതം: ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടില്‍ മരിച്ചു
കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന് മാത്യുവാണ് മരണപ്പെട്ടത്
Update: 2024-08-24 15:38 GMT
മസ്കത്ത്: ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചു. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന് മാത്യു (36) ആണ് മരണപ്പെട്ടത്. മസ്കത്തില് 13 വര്‍ഷം ജോലി ചെയ്ത റോബിന് സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനിയറായിരുന്നു. പിതാവ്: പാലക്കളത്തില്‍ മാത്യു പി സി. മാതാവ്: മറിയാമ്മ മാത്യു. ഭാര്യ: മീനടം തടത്തില്‍ വീട്ടില്‍ ഷേബ. സഹോദരന്: അഡ്വ. റോഷന് മാത്യു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ഐ പി സി എടത്വ ടൗണ്‍ ചര്‍ച്ചില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സഭാ സെമിത്തേരിയില്‍ നടക്കും.