ഒമാനിൽ കനത്ത മഴ; ആലപ്പുഴ സ്വദേശി ഒഴുക്കിൽപ്പെട്ട് മരിച്ചു

അരൂക്കുറ്റി സ്വദേശി അബ്ദുല്ല വാഹിദാണ്​ ഒമാനിലെ ഇബ്രയിൽ മരിച്ചത്​.

Update: 2024-02-13 12:55 GMT
Advertising

മസ്കത്ത്: ഒമാനിൽ കനത്ത മഴയെത്തുടർന്നുള്ള ഒഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു. അരൂക്കുറ്റി നദ്​വത്ത് നഗർ തറാത്തോട്ടത്ത് വലിയവീട്ടിൽ അബ്ദുല്ല വാഹിദാണ്​ ഒമാനിലെ ഇബ്രയിൽ മരിച്ചത്​. ബർക്കയിലൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന ഇദ്ദേഹം തിങ്കളാഴ്ച വാഹനവുമായി സൂറിൽ പോയി തിരിച്ചു വരുന്നതിനിടെ ഇബ്രക്കടുത്തുവെച്ച്​ കുത്തിയൊലിക്കുന്ന വാദിയിൽ അകപ്പെടുകയായിരുന്നു. വാഹിദിന്റെ കൂടെയുണ്ടാണ്ടായിരുന്ന ഒരാൾ രക്ഷപ്പട്ടു. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കും​.

അതേസമയം, ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാനിലെ മസ്കത്തടക്കമുള്ള ഭൂരിഭാഗം ഗവർണറേറ്റുകളിലും കനത്ത മഴയാണ്​ കഴിഞ്ഞ രണ്ട്​ ദിവസങ്ങളിൽ ലഭിച്ചത്​. മഴക്കെടുതിയിൽ ഇതുവരെ​ ആറുജീവനുകളാണ്​ പൊലിഞ്ഞതെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അധികൃതർ അറിയിച്ചു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News