ആകാശം തൊട്ട് ഒരു യാത്രയായാലോ! ഒമാനിൽ ഹോട്ട് എയർ ബലൂൺ സർവീസിന് തുടക്കമായി

വടക്കൻ ശർഖിയ ഗവർണറേറ്റിലാണ് സർവീസിന് തുടക്കമിട്ടത്

Update: 2023-01-25 17:34 GMT
Editor : banuisahak | By : Web Desk
Advertising

മസ്‌കത്ത്:  ഹോട്ട് എയർ ബലൂൺ സർവീസിന് ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി.വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുർക്കിയ കമ്പനിയായ റോയൽ ബലൂണിനാണ് അനുമതി നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ഒമാൻ ടൂറിസം ഡെവലപ്‌മെന്റ് ഡയറക്‌ടർ ജനറൽ സഈദ് അൽ ഉബൈദാനിയുടെ സാന്നിധ്യത്തിൽ വടക്കൻ ശർഖിയ ഗവർണർ ശൈഖ് അലി ബിൻ അഹ്മദ് അൽ ഷംസി ഉദ്ഘാടനം ചെയ്‌തു. ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂൺ പറപ്പിക്കലിന് അനുമതി നൽകാൻ ഒമാൻ നേരത്തേ തന്നെ തീരുമാനിച്ചതായിരുന്നു.ഒമാന്‍റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായായിരുന്നു പുതിയ നീക്കം.

അന്താരാഷ്ട്ര ഗുണനിലവാരമുള്ളതും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.ഈ മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. നിരവധി തുറസ്സായ പ്രദേശങ്ങളും മരുഭൂമികളും അടങ്ങിയ ഭൂപ്രകൃതിയുള്ള ഒമാനിൽ ഹോട്ട് ബലൂണുകൾക്ക് വൻ സാധ്യതയാണുള്ളത്. ലോകത്തിലെ നിരവധി രാജ്യങ്ങളിൽ വരുമാന മാർഗമാണ് ഹോട്ട് ബലൂണുകൾ.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News