ഒമാനില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

Update: 2022-02-20 13:24 GMT
Advertising

ഒമാനില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവവെന്ന് കണക്കുകള്‍. മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 66.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെട്ട വിമാങ്ങളുടെ എണ്ണത്തില്‍ 65.9 ശതമാനത്തിന്റെ വര്‍ധനവുമുണ്ട്. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2020ലെ ഇതേ കാലയളവുമായി നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തോടെ ആഭ്യന്തര വിമാനങ്ങളിലെ മൊത്തം യാത്രക്കാരുടെ എണ്ണം 100.8 ശതമാനമായാണ് വര്‍ധിച്ചിട്ടുള്ളത്.

അതേസമയം, വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തില്‍ കുറവാണ് കാണിക്കുന്നത്. മസ്‌കത്ത് എയര്‍പോര്‍ട്ടില്‍ 21.7 ശതമാനത്തിന്റെ ഇടിവാണ് വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നംവംബര്‍ അവസാനത്തോടെ 23,303 ഫ്‌ളൈറ്റുകളാണ് ഇവിടെ എത്തിയത്. കഴിഞ്ഞ വര്‍ഷം 28.1 ശതമാനത്തിന്റെ കുറവാണ് അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ ഉണ്ടാായിരിക്കുന്നത്.

സലാല എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തില്‍ 0.2 ശതമാനത്തിന്റെ ഇടിവാണ് വന്നിട്ടുള്ളത്. എന്നാല്‍ ആഭ്യന്തര വിമാന സര്‍വിസുകളുടെ എണ്ണം 78.3 ആയി വര്‍ധിച്ചു. മസ്‌കത്ത് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ പൗരന്‍മാരാണ് മുന്നില്‍.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News