ഐസിഎഫ് സലാലയിൽ 'സ്നേഹ കേരളം' ചർച്ച സംഘടിപ്പിച്ചു

സൗഹാർദ കാമ്പയിനിന്റെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്

Update: 2023-03-02 16:33 GMT
Editor : abs | By : Web Desk
Advertising

ഒമാൻ: സ്നേഹ കേരളം- "ഒന്നിച്ചു നിൽക്കാൻ എന്താണ് തടസ്സം ''എന്ന തലക്കെട്ടിൽ ഐസിഎഫ് ഇന്റർനാഷണൽ സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായി സലാലയിലും 'ചായ ചർച്ച' സംഘടിപ്പിച്ചു. അൽ ബഹജ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നാസറുദ്ദീൻ സഖാഫി കോട്ടയം വിഷയാവതരണം നടത്തി.

സിജോയ് പേരാവൂർ , റഷീദ് കൽപ്പറ്റ , ഫാ:വർഗീസ് , ഡോ: സാബി ടി ജോർജ്, ഇബ്രാഹിം വേളം, ഡോ:നിഷ്താർ, ഗംഗാധരൻ ,സുലൈമാൻ സആദി, പി പി മുഹമ്മദ് മുസ്ലിയാർ, വഹാബ് തങ്ങൾ, പി. ടി യാസർ , മുഹമ്മദ് റാഫി സഖാഫി എന്നിവർ സംസാരിച്ചു. ഐസിഎഫിനെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. ഇസ്മായിൽ കണ്ണവം നന്ദി പറഞ്ഞു. ഐ.സി.എഫ് മിർബാത്ത് സെൿടറാണ് പരിപാടിയൊരുക്കിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News