എമർജിങ് ടീംസ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ 'എ'ക്ക് വിജയ തുടക്കം

ഒക്ടോബർ 21ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

Update: 2024-10-20 05:52 GMT
Advertising

മസ്കത്ത്: എമർജിങ് ടീംസ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ 'എ'ക്ക് വിജയ തുടക്കം. മസ്‌കത്തിലെ അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചിരവൈരികളായ പാക്കിസ്താനെ ഏഴ് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഒക്ടോബർ 21ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ത്യ ഉയർത്തിയ 183 എന്ന സ്‌കോർ അനായാസം മറികടക്കാം എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് പാക് താരങ്ങൾ മറുപടി ബാറ്റിങ്ങനിറങ്ങിയത്. എന്നാൽ അൻഷുൽ കമ്പോജന്റെ ബോളിങ് മികവിൽ പാക് പ്രതീക്ഷകളെല്ലാം തകർന്നു വീണു. 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത് കമ്പോജ് കളിയിലെ താരമായി മാറി. രണ്ട് വീതം വിക്കറ്റെടുത്ത നിഷാന്ത് സിന്ധു, റാസിഖ് സലാം എന്നിവരും ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു. 29 പന്തിൽ 41റൺസ് നേടിയ അറഫാത് മിൻഹാസാണ് പാക് നിരയിലെ ടോപ് സ്‌കോറർ. 33 റൺസെടുത്ത് യാസിർ ഖാനും 25 റൺസെടുത്ത് അബ്ദുൾ സമദും ഇടക്ക് പാക് പ്രതീക്ഷകൾ ഉയർത്തിയെങ്കിലും ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് പിഴുതതോടെ ജയത്തിന്റെ കാറ്റ് ഇന്ത്യക്ക് അനുകൂലമായി വീശാൻ തുടങ്ങി

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ തിലക് വർമയുടെയും അഭിഷേക് ശർമയുടെയും പ്രഭ്‌സിംമ്ഹാന്റെയും ബാറ്റിങ് കരുത്തിലാണ് 183 എന്ന ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. പാക്കിസ്താനുവേണ്ടി സുഫിയാൻ മുഖീം നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. എ ടീമുകളുടെ മത്സരമായിരുന്നിട്ടുപോലും ചിരവൈരികളുടെ പോരാട്ടം കാണാൻ മസ്‌ക്കത്തിലെ ഒമാൻ ക്രിക്കറ്റ് അക്കിഡമി ഗ്രൗണ്ട് ഇന്ത്യ- പാക് ആരാധകരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News