കേരള വിംഗ് യുവജനോത്സവത്തിന് സലാലയിൽ തുടക്കം
ഇന്നും നാളെയുമായി നടക്കുന്ന യുവജനോത്സവത്തിൽ 18 വയസ്സിന് മുകളിലുള്ള പ്രവാസികളാണ് മത്സരിക്കുന്നത്
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം സലാലയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവം ആരംഭിച്ചു. ക്ലബ്ബ് മൈതാനിയിൽ നടന്ന പരിപാടി തൊഴിൽ മന്ത്രാലയത്തിലെ കോർഡിനേഷൻ ഹെഡ് ഇബ്രാഹിം മൊഹദി അബ്ദുല്ല ഹമാർ ഉദ്ഘാടനം ചെയ്തു. കേരള വിംഗ് കൺവീനർ ഡോ: ഷാജി.പി.ശ്രീധർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ, ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ:സയ്യിദ് ഇഹ്‌സാൻ ജമീൽ , ലോക കേരള സാഭാഗം പവിത്രൻ കാരായി എന്നിവർ ആശംസകൾ നേർന്നു. ബൈറ ജ്യോതിഷ് സ്വാഗതവും സനീഷ് നന്ദിയും പറഞ്ഞു.
കലാ സന്ധ്യയുടെ ഭാഗമായി രംഗ പൂജ, മാപ്പിളപ്പാട്ട്, നാടോടി ഗാനങ്ങൾ, ഒപ്പന, മാർഗം കളി, തിരുവാതിര തുടങ്ങിയവ അരങ്ങേറി. ഇന്നും നാളെയുമായി നടക്കുന്ന യുവജനോത്സവത്തിൽ 18 വയസ്സിന് മുകളിലുള്ള പ്രവാസികളാണ് മത്സരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ക്ലബ്ബ് മൈതനിയിൽ നടന്ന പരിപാടി വീക്ഷിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു.