കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റില്‍ സാല്‍മൊണല്ല ബാക്ടീരിയ; ഭക്ഷ്യയോഗ്യമല്ലെന്ന് ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും
Update: 2022-04-10 05:49 GMT
കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റില്‍ സാല്‍മൊണല്ല ബാക്ടീരിയ അടങ്ങിയിതിനാല്‍ ഭക്ഷ്യയോഗ്യമല്ലെന്ന് ഒമാന്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം അറിയിച്ചു.
അന്തര്‍ദേശീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ഉത്പന്നം വിപണിയില്‍നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബാക്ടീരിയ കാരണം ഫെറേറോ യു.കെയിലെ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റുകളുടെ നിരവധി ബാച്ചുകള്‍ തിരിച്ചുവിളിച്ചതായി ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി അറിയിച്ചു.
വിഷയത്തില്‍ യുഎഇയിലും രണ്ട് ബാച്ച് ചോക്ലേറ്റുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.