കെ.എസ്.കെ സലാല ഭക്ഷ്യമേള സെപ്‌തംബര്‍ 29ന്‌ ഗള്‍ഫ് സ്റ്റേഡിയത്തിൽ

Update: 2023-08-20 18:21 GMT
Advertising

കോഴിക്കോട് സൗഹ്യദകൂട്ടം സലാലയില്‍ വിപുലമായ ഭക്ഷ്യമേള ഒരുക്കുന്നു. സെപ്‌തംബര്‍ 29 ശനി വൈകിട്ട് അഞ്ച് മുതല്‍ വാദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‌ പിന്നിലുള്ള ഗള്‍ഫ് സ്റ്റേഡിയത്തിലാണ്‌ കോഴിക്കോടൻ രുചിമേള ഒരുക്കുക.

‘രുചിമേള സീസൺ -2’ വിന്റെ പോസ്റ്റര്‍ പ്രകാശനം ജീവ കാരുണ്യ പ്രവര്‍‌ത്തകന്‍ ഒ.അബ്‌ദുല്‍ ഗഫൂര്‍ നിര്‍‌വ്വഹിച്ചു. പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ച പരിപാടിയില്‍, ജ. സെക്രട്ടറി ഹുസൈൻ കാച്ചിലോടി, രക്ഷാധികാരി ഡോ. ഷാജി പി ശ്രീധര്‍ , കൺവീനർ എം.കെ ദാസൻ , ട്രഷറർ രാജൻ നരിപ്പറ്റ എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News