ഒമാനിൽ ചൂട് കൂടുന്നു: കൂടുതൽ താപനില രേഖപ്പെടുത്തിയത് ലിവയിൽ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില 49.2 ഡിഗ്രി സെൽഷ്യസ് ലിവയിൽ രേഖപ്പെടുത്തി.
Update: 2024-06-20 08:39 GMT
മസ്‌കത്ത്: വേനൽ കനത്തതോടെ ഒമാനിൽ ചൂട് കൂടുകയാണ്. ഒമാൻ കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില 49.2 ഡിഗ്രി സെൽഷ്യസ് ലിവയിൽ രേഖപ്പെടുത്തി.
ഷൂറ,ഫഹൂദ്,ഷിനാസ് എന്നിവിടങ്ങളിൽ 48.9 ഡിഗ്രി സെൽഷ്യസും സുനൈനയിൽ 48.7 ഡിഗ്രി സെൽഷ്യസും കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. ഹംറാഉദ്ദുറൂഅ്,സൂർ,ഖുറയ്യാത്ത് എന്നിവിടങ്ങളിൽ 48.5 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.