മലയാളികൾ ഉൾപ്പെടെ 26 പേർക്ക്കൂടി ഒമാനിൽ ദീർഘകാല വിസ

മലയാളികൾ ഉൾപ്പെടെ 26 വിദേശ നിക്ഷേപകർക്കാണ് അധികൃതർ റസിഡൻസി കാർഡുകൾ സമ്മാനിച്ചത്

Update: 2022-01-09 12:28 GMT
Editor : Dibin Gopan | By : Web Desk
Advertising

ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം 10 വർഷത്തെ ദീർഘകാല റസിഡൻസി കാർഡുകൾ വിതരണം ചെയ്തു. ശാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അശ്‌റഫ്, ബാബിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. എസ്. മുഹമ്മദ് ബഷീർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാൻ റീജനൽ ഹെഡ് കെ.നജീബ് തുടങ്ങിയ മലയാളികൾ ഉൾപ്പെടെ 26 വിദേശ നിക്ഷേപകർക്കാണ് അധികൃതർ റസിഡൻസി കാർഡുകൾ സമ്മാനിച്ചത്.

വാണിജ്യ മന്ത്രാലയത്തിൽ നടന്ന പരിപാടിയിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറി അസില ബിൻത് സലിം അൽ സംസാമി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.ദീർഘകാല വിസ അനുവദിച്ചതിൽ ഒമാനിലെ അധികൃതരോട് നന്ദിയുണ്ടെന്ന് ശാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അശ്‌റഫ്, ബാബിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. എസ്. മുഹമ്മദ് ബഷീർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാൻ റീജനൽ ഹെഡ് നജീബ് എന്നിവർ പറഞ്ഞു.

ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക,തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുക.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News