അന്താരാഷ്ട്ര കരാട്ടെ ടൂർണമെൻറിൽ ഇരട്ട സ്വർണമേഡൽ നേടി മലയാളി വിദ്യാർഥി
കാറ്റ, കുമിറ്റി എന്നീ വിഭാഗങ്ങളിലായിരുന്നു യോഹാൻ മത്സരച്ചിരുന്നത്
Update: 2022-06-10 19:02 GMT
അന്താരാഷ്ട്ര കരാട്ടെ ടൂർണമെന്റിൽ ഇരട്ട സ്വർണമേഡൽ നേടി മലയാളി വിദ്യാർഥി. ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോഷറിലെ നാലാം ക്ലാസ് വിദ്യാർഥിയായ യോഹാൻ ചാക്കോ പീറ്ററാണ് അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. ജോർജിയയിൽ നടന്ന ടബിലിസി ഗ്രാൻഡ്പ്രിക്സ് ഇന്റർനാഷണൽ കരാട്ടെ ടൂർണമെന്റിലാണ് ഇന്ത്യക്ക് വേണ്ടി ഇരട്ടമെഡലുകൾ യോഹാൻ നേടിയിരിക്കുന്നത്.
കാറ്റ, കുമിറ്റി എന്നീ വിഭാഗങ്ങളിലായിരുന്നു യോഹാൻ മത്സരച്ചിരുന്നത്. അഞ്ച് വയസ് മുതൽ കരാട്ടെ പരിശീലിക്കുന്നുണ്ട് യോഹാൻ. തിളക്കമാർന്ന പ്രകടനം നടത്തിയ യോഹനെ സ്‌കൂൾ അധികൃതരും മറ്റും ആദരിച്ചു. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശികളായ പീറ്റർ ചാക്കോയുടെയും ആനി പീറ്ററിന്റെയും മകനാണ് യോഹാൻ.