മലയാളി നഴ്സ് ഒമാനിൽ മരിച്ചു
ഇടുക്കി മൂലമറ്റം സ്വദേശി ഷീന അഗസ്റ്റ്യൻ ആണ് മരിച്ചത്
Update: 2022-01-31 19:16 GMT
ഒമാനിൽ മലയാളി നഴ്സ് നിര്യാതയായി. ഇടുക്കി മൂലമറ്റം വലിയ താഴത്ത് അഗസ്റ്റ്യന്‍റെ മകൾ ഷീന അഗസ്റ്റ്യൻ ആണ് മസ്കത്തിൽ വച്ച് മരിച്ചത്. 47 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രയിൽ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് പരേതനായ ജോമോൻ. തൃശുർ ഒല്ലൂരിലാണ് താമസം. രണ്ട് വര്‍ഷം മുമ്പാണ് ഇവർ ഒമാനിലെത്തുന്നത്. 16 വയസ്സുള്ള മകളുണ്ട്.