സുൽത്താനേറ്റിൽ ബലിപെരുന്നാൾ ആഘോഷം; ഒമാനിലേക്ക് സഞ്ചാരികളുടെ തിരക്ക്

ഒമാന്‍റെ പ്രകൃതി ഭംഗിയും ആതിഥ്യ മര്യാദയുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആർഷിക്കുന്നതിനുള്ള പ്രധാന കാരണം.

Update: 2023-06-30 17:35 GMT
Editor : banuisahak | By : Web Desk
Advertising

മസ്‌ക്കത്ത്: ബലിപെരുന്നാൾ ആഘോഷിക്കാനായി ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് നിരവധി സഞ്ചാരികൾ ആണ് എത്തിയത്. ഒമാന്‍റെ പ്രകൃതി ഭംഗിയും ആതിഥ്യ മര്യാദയുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആർഷിക്കുന്നതിനുള്ള പ്രധാന കാരണം.

ജി.സി.സി പൗരൻമാരും മലയാളികളടക്കമുള്ള പ്രവാസികളും സുൽത്താനേറ്റിന്‍റെ ഭംഗി ആസ്വദിക്കാൻ എത്തിയവരിൽ കൂടുതലും. ഖത്തർ, സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതലും ആളുകൾ എത്തിയത് . യു എ ഇയിൽ നിന്നുള്ള സന്ദർശകരിലേറെയും റോഡ് മാർഗമാണ് രാജ്യത്തേക്ക് വന്നത്. ദുബൈ ഒമാൻ ബോർഡർ ആയ ഹത്തയിലും വലിയ തിരക്ക് അനുഭവപ്പെടുന്നത്.

ഒമാനിലെ തണുപ്പ് ഉള്ള പ്രദേശമായ ജബൽ അഖ്ദർ, ജബൽ ശംസ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതൽ ആളുകളും എത്തുന്നത്. പെരുന്നാൾ അവധി ദിവസങ്ങളിൽ നല്ല തിരക്കാണ് ഒമാനിലെ വിനോദസഞ്ചാര മേഖലകളിലിൽ അനുഭവപ്പെട്ടത് .

വിമാന സർവ്വീസുകൾ ഉപയോഗപ്പെടുത്തിയും ഓമനിലേക്ക് നിരവധി സഞ്ചാരികൾ എത്തി. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതും മലയാളികളടക്കമുള്ള പ്രവാസികളെ നാട്ടിലേക്കുള്ള പെരുന്നാൾ യാത്ര മാറ്റി ഒമാൻപോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ കാരണം ആയിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News