മാർബർഗ് വൈറസ്; ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണവുമായി ഒമാൻ
60 മുതൽ 80% വരെയാണ് മരണനിരക്ക്
Update: 2023-03-31 07:46 GMT
ആഫ്രിക്കൻ രാജ്യങ്ങളായ ഫെഡറൽ റിപ്പബ്ലിക് ഓഫ് ടാൻസാനിയ, ഇക്വറ്റോറിയൽ ഗിനിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. പകർച്ചവ്യാധിയായ മാർബർഗ് വൈറസ് രോഗം (എംവിഡി) പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് ഒമാൻ സർക്കാർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
60 മുതൽ 80% വരെയാണ് മാർബർഗ് വൈറസ് ബാധ മൂലമുള്ള മരണനിരക്കായി കാണിക്കുന്നത്. യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ, ഇക്വറ്റോറിയൽ ഗിനിയ എന്നീ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗ വ്യാപനം രൂക്ഷമായിരിക്കുന്നത്.
എംബോള വൈറസിന് സമാനമായി വളരെയധികം ഗുരുതരമായ വൈറസാണ് മാർബർഗ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. പഴംതീനി വവ്വാലുകളിൽ നിന്നാണ് ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.