ഒമാനില്‍ കനത്ത മഴക്ക് സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകി

ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളി​ലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ വിദ്യഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.

Update: 2022-01-03 21:42 GMT
Editor : Binu S Kottarakkara | Reporter : Binu S Kottarakkara
Advertising

ഒമാനിൽ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന്​ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളി​ലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ വിദ്യഭ്യാസ മന്ത്രാലയം ചൊവ്വാഴ്​ച അവധി പ്രഖ്യാപിച്ചു. അന്ന്​ നടത്തേണ്ടിയിരുന്ന പരീക്ഷളും മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്​. ക്ലാസുകൾ ബുധനാഴ്ച പുനരാരംഭിക്കും. മുസന്ദം, തെക്ക്​-വടക്ക്​ ബത്തിന, മസ്‌കത്ത്​, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്​-വടക്ക്​ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്​ച ശക്​തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴക്ക്​ സാധ്യതയുണ്ടെന്നാണ്​​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്​. വിവിധ ഇടങ്ങളിൽ 30 മുതൽ 80 മില്ലിമീറ്റർവരെ മഴ പെയ്​തേക്കും. ചിലയയിടങ്ങിൽ ആലിപ്പഴവും വർഷിക്കും. വാദികൾ മുറിച്ച്​കടക്കരുതെന്നും ​വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു​.

Tags:    

Writer - Binu S Kottarakkara

contributor

Editor - Binu S Kottarakkara

contributor

Reporter - Binu S Kottarakkara

contributor

Similar News