ഒമാനിൽ മുഹറം ഒന്ന് ജൂലൈ ഏഴിനാകാൻ സാധ്യത
മാസം കാണുന്നതിന് അനുസരിച്ചാകും പ്രഖ്യാപനം
മസ്‌കത്ത്: ഒമാനിൽ മുഹറം ഒന്ന് ജൂലൈ ഏഴിനാകാൻ സാധ്യത. മാസം കാണുന്നതിന് അനുസരിച്ചാകും പ്രഖ്യാപനം. മാസം കണ്ടാൽ 1446 ഹിജ്റ വർഷത്തിന്റെ തുടക്കവും തിരുനബിയുടെ ഹിജ്റ വാർഷികവും പ്രമാണിച്ച് ജൂലൈ ഏഴിന് ഒമാനിൽ പൊതു അവധി ആയേക്കും.
ഹിജ്‌റ 1445 ലെ ദുൽഹിജ്ജ മാസപ്പിറവി 2024 ജൂൺ എട്ടിന് ശനിയാഴ്ചയാണ് എൻഡോവ്മെന്റ് മതകാര്യ മന്ത്രാലയം ചന്ദ്രദർശന സമിതി കണ്ടിരുന്നത്. അതനുസരിച്ച്, ചന്ദ്രദർശനത്തിന് വിധേയമായി ജൂലൈ ഏഴിന് മുഹറം ഒന്നായേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഹിജ്റ വർഷത്തിന് മുഹമ്മദ് നബിയുടെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിന്റെ സ്മരണാർത്ഥം മതപരമായ പ്രാധാന്യമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. തിരുനബിയുടെ ഹിജ്‌റ വാർഷികം ആഘോഷിക്കുന്നതിനായി മന്ത്രാലയം സാധാരണയായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക പരിപാടികൾ നടത്താറുണ്ട്.