ടിസ ക്രിക്കറ്റ് ടൂർണമെന്റ്: തുംറൈത്ത് ക്രിക്കറ്റ് ക്ലബ്ബ് വിജയികൾ
Update: 2024-12-25 15:37 GMT
സലാല: ഒമാനിലെ തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ തുംറൈത്ത് ക്രിക്കറ്റ് ക്ലബ്ബ് വിജയികളായി. ഫൈനലിൽ അസ്സഫ ഫുഡ്‌സ് ടീമിനെയാണ് ടീം പരാജയപ്പെടുത്തിയത്. വാലി ഓഫീസിന് സമീപമുള്ള മൈതാനിയിൽ നടന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുത്തു. ഫോയ്‌സൽ മാൻ ഓഫ് ദി ടൂർണമെന്റും സന്നാൻ മാൻ ഓഫ് ദി മാച്ചും കരസ്ഥമാക്കി. തഖീറിനെ മികച്ച ബാറ്റ്‌സ് മാനായും അബ്ബാസിനെ മികച്ച ബൗളറായും തെരഞ്ഞെടുത്തു. സ്‌പോൺസേഴ്‌സ് പ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദ് ,ബിനു പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ടിസ പ്രസിഡന്റ് ഷജീർ ഖാൻ, അബ്ദുൽ സലാം, പ്രസാദ് സി.വിജയൻ, ഷാജി.പി.പി ,പുരുഷോത്തമൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.