മസ്‌കത്തിൽ എൻ.ആർ.ഐ ലയൺസ് ക്ലബ് നാളെ പ്രവർത്തനമാരംഭിക്കും

Update: 2022-09-30 12:01 GMT
Advertising

ലയൺസ് ക്ലബ് ഇന്റർനാഷനൽ മസ്‌കത്തിലും പ്രവർത്തനമാരംഭിക്കുന്നു. ലയൺസ് എൻ.ആർ.ഐ ക്ലബ്ബിന്റെ ഉദ്ഘാടനം നാളെ മസ്‌കത്തിൽ നടക്കും. റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ ആരംഭിക്കുന്ന പരിപാടിയൽ ക്ലബ്ബിന്റെയും അംഗങ്ങളുടെയും ഇൻഡക്ഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ലയൺ ഡിസ്ട്രിക്ട് 318സി മുൻ ഗവർണറും മൾട്ടിപ്പിൾ കൗൺസിൽ ട്രഷററുമായ പി.എം.ജെ.എഫ് ലയൺ സി.എ ജെയിംസ് പരിപാടി ഉദ്ഘാടനം ചെയ്യും. പുതിയ ക്ലബ് അംഗങ്ങളുടെ സ്ഥാനാരോഹണവും ഇൻഡക്ഷനും മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേർസൻ അഡ്വ. പി.എം.ജെ.എഫ് ലയൺ എ.വി വാമന കുമാർ നിർവ്വഹിക്കും. സേവന പദ്ധതികളുടെ ഉദ്ഘാടനം പാസ്റ്റ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പി.എം.ജെ.എഫ് ലയൺ സാജു പി വർഗീസും നിർവഹിക്കും.

മസ്‌കത്തിലെ പ്രവാസികളായ ഇന്ത്യൻ സമൂഹത്തിനായി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഉപകാരപ്രദമായ വിവിധ സേവന പദ്ധതികൾ ക്ലബ് ഉദ്ഘാടന ദിവസം പ്രഖ്യാപിക്കും. പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ, സെക്രട്ടറി രാജു എബ്രഹാം, ട്രഷറർ കെ.ഒ ദേവസ്സി, വൈസ് പ്രസിഡന്റ് അനീഷ് കടവിൽ, ജോയിന്റ് സെക്രട്ടറി അഡ്വ. ഗിരീഷ് കുമാർ തുടങ്ങി മറ്റ് ക്ലബ് അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News