ഒമാനിൽ ഡ്രൈവിങ് ലൈസൻസ് നേടുന്ന സ്ത്രീകൾ വർധിക്കുന്നു

ആകെ ലൈസൻസുകളുടെ 48.2 ശതമാനം ലൈസൻസുകളും നേടിയത് സ്ത്രീകളാണെന്ന് കണക്കുകൾ പറയുന്നു

Update: 2022-05-05 18:51 GMT
Advertising

ഒമാനിൽ ഡ്രൈവിങ് ലൈസൻസ് നേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധന. സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഒമാനിൽ ഡ്രൈവിങ് ലൈസൻസുകൾ കരസ്ഥമാക്കുന്നുണ്ട്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആകെ നൽകിയ ആകെ ലൈസൻസുകളുടെ എണ്ണം 3,39,000 ആണ്. ഇതിൽ 48.2 ശതമാനം ലൈസൻസുകളും നേടിയത് സ്ത്രീകളാണെന്ന് കണക്കുകൾ പറയുന്നു.

ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ ഉയർച്ചയാണ് ലൈസൻസ് എടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടാൻ കാരണം. ഓരോ വർഷവും ഡ്രൈവിങ് ക്ലാസുകളിൽ ചേരാൻ എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് സീബിൽ ഡ്രൈവിങ് സ്‌കൂൾ നടത്തുന്ന ഹുദ അൽ ഹാഷ്മി പറഞ്ഞു. ഓരോ മണിക്കൂറിലും ഒമാനിൽ 13 പുതിയ ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നുണ്ടെന്നാണ് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.


Full View

The number of women obtaining driving licenses is increasing in Oman

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News