ഒമാനിൽ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി

രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയ 12 വയസും അതിന് മുകളിലും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, കാന്‍സര്‍ ചികിത്സക്ക് വിധേയരായവർ, അവയവം മാറ്റിവെക്കല്‍, എച്ച്.ഐ.വി ബാധിതർ തുടങ്ങിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക

Update: 2021-11-14 16:27 GMT
Editor : ubaid | By : Web Desk
Advertising

ഒമാനിൽ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി. ഫൈസർ-ബയോടെക് വാക്സിനാണ് മൂന്നാംഡോസായി നൽകുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിയതായി വടക്കൻ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു.

രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയ 12 വയസും അതിന് മുകളിലും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, കാന്‍സര്‍ ചികിത്സക്ക് വിധേയരായവർ, അവയവം മാറ്റിവെക്കല്‍, എച്ച്.ഐ.വി ബാധിതർ തുടങ്ങിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. ഇതിനകം തന്നെ വിവിധ ഗവർണറേറ്റുകളിൽ മറ്റ് വിഭാഗകാർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുള്‍പ്പടെ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നൽകി തുടങ്ങിയത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയമങ്ങൾ ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്. എന്നാൽ ഇതൊക്കെ അവഗണിച്ചാണ് ചില ആളുകളെങ്കിലും മാളിലും പാർക്കുകളിലും ബീച്ചുകളിലും കറങ്ങുന്നത്. സമൂഹത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലെ അലംഭാവത്തിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News