ഒമാനില്‍ മത്സ്യത്തൊഴിലാളികളെ ആധുനികവത്കരിക്കുന്നു
മത്സ്യബന്ധനത്തിനുള്ള ആധുനിക ഉപകരണങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരുക്കും
ഒമാനില്‍ മത്സ്യത്തൊഴിലാളികളെ ആധുനിക മത്സ്യബന്ധന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സജ്ജരാക്കാനുള്ള പദ്ധതിയുമായി അധികൃതര്‍. സ്വകാര്യ മേഖലയുമായി സഹകരിച്ചായിരിക്കും മത്സ്യബന്ധനത്തിനുള്ള ആധുനിക ഉപകരണങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരുക്കുക.
ബോട്ടുകള്‍ വലിക്കുന്നതിനുള്ള യന്ത്രങ്ങള്‍, മത്സ്യബന്ധന വലകള്‍, മറ്റ് ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളുമായിരിക്കും തൊഴിലാളികര്‍ക്ക് ലഭ്യമാക്കുക. ഒമാനിലെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ മത്സ്യ ബന്ധന മേഖലയുടെ വളര്‍ച്ചക്കും വികസനത്തിനും വലിയ പ്രധാന്യമാണ് അധികൃതര്‍ നല്‍കുന്നത്. ആധുനിക യന്ത്രങ്ങള്‍ ലഭ്യമാകുന്നതോടെ മത്സ്യതൊഴിലാളിള്‍ക്ക് തങ്ങളുടെ അധ്വാനം കുറക്കാനും സമയം ലാഭിക്കാനും കഴിയും.
മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക യന്ത്രങ്ങള്‍ നല്‍കി പിന്തുണയ്ക്കുന്നതിലൂടെ, അവരെ ഒമാനിലെ തീരദേശ ഗവര്‍ണറേറ്റുകളില്‍ തൊഴിലില്‍ തുടരാന്‍ പ്രാപ്തരാക്കുക എന്നതുകുടി അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്. ഉല്‍പ്പാദനം, വിപണനം, ഗുണനിലവാരമുള്ള മത്സ്യബന്ധനം, തീരപ്രദേശങ്ങളിലെ ആകുളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
മത്സ്യബന്ധന തൊഴിലില്‍ ജോലി ചെയ്യാനും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാനും യുവതലമുറയെ പ്രോത്സാഹിപ്പിക്കാനും പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്.