ഒമാനിൽ സ്വദേശിവത്ക്കരണം കടുപ്പിക്കുന്നു; ഇരുന്നൂറിലധികം തസ്തികകളിൽ പ്രവാസികൾക്ക് വിലക്ക്
മലയാളികള്‍ക്കടക്കം കനത്ത തിരിച്ചടിയാവുന്ന നിയമം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല
മസ്‌കത്ത്: ഒമാനില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറിലധികം തൊഴിലുകളില്‍നിന്ന് പ്രവാസികളെ വിലക്കിക്കൊണ്ട് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. മലയാളികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം.
207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി തൊഴില്‍ മന്ത്രി പ്രഫസര്‍ മഹദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാവയ്ന്‍ ഉത്തവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ വിദേശികള്‍ക്ക് ഇനി വിസ അനുവദിക്കില്ല. നിയമം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ സ്വദേശികള്‍ക്ക് മാത്രമായി മാറ്റിവെക്കപ്പെട്ട തസ്തികകളില്‍ നിരവധി മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇവരുടെ വിസാ കാലാവധിക്ക് ശേഷം ഇത് പുതുക്കി നല്‍കുമോ എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്.ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്സറ്റേണല്‍ കമ്യൂനിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സി.ഇ.ഒ ഓഫിസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്‍ഡ് റെജിസ്ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍,
ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച്.ആര്‍ സ്പെഷ്യലിസ്റ്റ്, ലൈബ്രറേറിയന്‍, എക്സിക്യൂട്ടീവ് കോഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്സ് സര്‍വിസെസ് ഓഫിസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫിസര്‍, ബസ് ഡ്രൈവര്‍, ടാക്സി കാര്‍ ഡ്രൈവര്‍, ഗ്യാസ് ട്രക്ക് ഡ്രൈവര്‍, വാട്ടര്‍ ടാങ്ക് ഡ്രൈവര്‍, ഫയര്‍ ട്രക്ക് ഡ്രൈവര്‍, ആംബുലന്‍സ് ഡ്രൈവര്‍, ട്രാക്ടര്‍ ഡ്രൈവര്‍, വെയര്‍ഹൗസ് വര്‍ക്കര്‍, ഗേറ്റ് കീപ്പര്‍, റിഫ്രഷ്മെന്റ് സെല്ലര്‍, സ്വീറ്റ് സെല്ലര്‍, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സെല്ലര്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കര്‍,
കാര്‍ റെന്റല്‍ ക്ലര്‍ക്ക്, ഷിപ്പിങ് കണ്‍സിഗ്മെന്റ് ക്ലര്‍ക്ക്, ബാഗ്ഗേജ് സര്‍വിസ് ക്ലര്‍ക്ക്, സ്റ്റോക്ക് ആന്‍ഡ് ബോണ്ട് റൈറ്റര്‍, ടെലഗ്രാഫ് ഓപ്പറേറ്റര്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ക്ലര്‍ക്ക്, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ ക്ലിയറന്‍സ് ക്ലര്‍ക്ക്, ബാങ്ക് ക്ലര്‍ക്ക്, അക്കൗണ്ട്സ് ക്ലര്‍ക്ക്, ഇന്‍ഷ്വറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ക്ലര്‍ക്ക്, ടാക്സ് അക്കൗണ്ട് ക്ലര്‍ക്ക്, കോണ്‍ടാക്ട് സെന്റര്‍ ഓപറേറ്റര്‍, ജനറല്‍ റിസപ്ഷനിസ്റ്റ്, എവിയേഷന്‍ ഓപറേഷന്‍സ് ഇന്‍സ്ട്രക്ടര്‍, ഡാറ്റ എന്‍ട്രി സൂപ്പര്‍വൈസര്‍, വര്‍ക്ക്ഷോപ്പ് സൂപ്പര്‍വൈസര്‍,
സിസ്റ്റം അനലിസ്റ്റ് ടെക്നീഷ്യന്‍, റിക്രൂട്ട്മെന്റ് സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് കണ്‍ട്രോളര്‍, അഡ്മിനിസ്ട്രേറ്റീവ് സ്പെഷ്യലിസ്റ്റ്, റിസോഴ്സ് പ്ലാനങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സ്പെഷ്യലിസ്റ്റ്, സബ്സ്‌ക്രൈബര്‍ സര്‍വിസ് സിസ്റ്റം സ്പെഷ്യലിസ്റ്റ്, റിസ്‌ക് ഇന്‍ഷ്വറന്‍സ് സ്പെഷ്യലിസ്റ്റ്, കമ്പ്യൂട്ടര്‍ അസ്സിസ്റ്റഡ് ഡ്രാഫ്റ്റ്മാന്‍ തുടങ്ങിയ തസ്തികകളിലാണ് പുതുതായി തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.