ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ: ഇന്ത്യൻ അംബാസഡറോട് പ്രതിഷേധമറിയിച്ച് ഒമാനും

വിവാദ പരാമർശത്തിൽ ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളും അറബ് ലീഗ്, ഒ.ഐ.സി അടക്കമുള്ള പ്രമുഖ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

Update: 2022-06-06 14:15 GMT
Editor : Shaheer | By : Web Desk
Advertising

മസ്‌കത്ത്: ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തെ അപലപിച്ച് ഒമാനും. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽഹാർത്തി പ്രതിഷേധമറിയിച്ചത്. വിവാദ പരാമർശത്തിൽ ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളും അറബ് ലീഗ്, ഒ.ഐ.സി അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഒരു ബി.ജെ.പി വൃത്തം പ്രവാചകനും ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ നടത്തിയ വിദ്വേഷ പരാമർശത്തെ ഒമാൻ അപലപിക്കുകയാണെന്ന് ശൈഖ് ഖലീഫ ഇന്ത്യൻ സ്ഥാനപതിയെ അറിയിച്ചു. ഒമാൻ വാർത്താ ഏജൻസിയായ ഒ.എൻ.എയാണ് വാർത്താകുറിപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹ്‌മദ് അൽഖലീലിയും വിവാദ പരാമർശത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

ബി.ജെ.പി നേതാവ് പ്രവാചകനും പ്രിയ പത്‌നിക്കുമെതിരെ നടത്തിയത് ധിക്കാരപരവും അശ്ലീലപരവുമായ പരാമർശമാണെന്ന് ശൈഖ് അഹ്‌മദ് അൽഖലീലി പ്രതികരിച്ചു. ലോകത്തുള്ള ഓരോ മുസ്‌ലിംകൾക്കെതിരെയുമുള്ള യുദ്ധപ്രഖ്യാപനമാണതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ ലോക മുസ്‌ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഫ്തി കൂട്ടിച്ചേർത്തു.

Summary: The Sultanate of Oman has condemned the derogatory remarks about the Prophet Mohammed by the suspended spokesperson of the BJP, Nupur Sharma

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News