ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഒമാന് നാലാം സ്ഥാനം
അറബ് ലോകത്ത് 73.6 സ്‌കോറോടെ ഖത്തര്‍ ആണ് ഒന്നാമത്
Update: 2022-04-21 06:34 GMT
ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ അറബ് ലോകത്ത് ഒമാന്‍ നാലാം സ്ഥാനം കരസ്ഥമാക്കി. ആഗോള തലത്തില്‍ 40ാം സ്ഥാനത്താണ് ഒമാന്‍. ഇക്കണോമിസ്റ്റ് ഇംപാക്ടുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 2021ലെ ആഗോള ഭക്ഷ്യസുരക്ഷ സൂചികയിലെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്.
അറബ് ലോകത്ത് 73.6 സ്‌കോറോടെ ഖത്തര്‍ ആണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് കുവൈത്താണുള്ളത്. തെട്ടടുത്ത് വരുന്നത് യ.എ.ഇയാണ്. ബഹ്റൈന്‍ അഞ്ചും സൗദി ആറും സ്ഥാനത്തുമാണുള്ളത്. 84 സ്‌കോറുമായി ആഗോള തലത്തില്‍ അയര്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്തുള്ളത്.
113 രാജ്യങ്ങളിലെ ഭക്ഷ്യവില, ലഭ്യത, ഗുണനിലവാരം, സുരക്ഷ, പ്രകൃതിവിഭവങ്ങള്‍, പ്രതിരോധശേഷി എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങള്‍ കണക്കാക്കിയാണ് ആഗോള ഭക്ഷ്യസുരക്ഷാ സൂചിക തയ്യറാക്കിയിരിക്കുന്നത്.