നബിദിനം; 325 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്
കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ് നൽകിയിരുന്നത്
Update: 2022-10-08 19:07 GMT
മസ്‌ക്കത്ത്: നബിദിനത്തോടനുബന്ധിച്ച് 325 തടവുകാർക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകൾക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ 141പേർ വിദേശികളാണ്. കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ് നൽകിയിരുന്നത്. ഇതിൽ 107 വിദേശികളായിരുന്നു.