കോവിഡ് കേസുകള്‍ കുറഞ്ഞു; ഒമാനിൽ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു

കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയുകയും ഒമാൻ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ സുൽത്താൻ നിർദ്ദേശം നൽകിയത്

Update: 2022-06-02 17:57 GMT
Advertising

ഒമാനിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയുകയും ഒമാൻ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ സുൽത്താൻ നിർദ്ദേശം നൽകിയത്.

ഒമാനിൽ കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് മേയ് 22ന് ആയിരുന്നു സുപ്രീം കമ്മിറ്റി അവസാനമായി യോഗം ചേർന്നിരുന്നത്. ഈ യോഗത്തിലാണ് ഒമാനിൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞത്. രോഗം ചൈനയിൽനിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു തുടങ്ങിയ 2020 ഫെബ്രുവരിയിലാണ് സുപ്രീം കമ്മിറ്റി രൂപവത്കരിച്ചത്. പിന്നീട് കോവിഡിനെ നേരിടുന്നതിനായി ഓരോ ഘട്ടത്തിലും മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളുമായി എത്തി.

ഒന്നാം തരംഗത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറവ് രോഗവ്യാപനവും മരണ നിരക്കും ഒമാനിൽ ആയിരുന്നു എന്നത് തന്നെ കമ്മിറ്റിയുടെ ഇടപെടലിന്റെ തെളിവാണ് കാണിക്കുന്നത്. ഏറെ ഭീതി വിതച്ച രണ്ടാം തരംഗത്തിൽ രോഗവ്യാപനവും, മരണനിരക്കുമെല്ലാം ഉയർന്നപ്പോൾ അതിനെയെല്ലാം ആത്മധൈര്യത്തൊടെ നേരിടാനും, മുന്നോട്ട് പോകുവാനും സാധിച്ചത് കമ്മിറ്റിയുടെ ധീരമായ ഇടപെടൽ ആണ്. രണ്ടാം തരംഗത്തിന്റെ സമയത്താണ് വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നത്. വിദേശികൾ അടക്കമുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കാനും സാധിച്ചു. മൂന്നാം ഘട്ടത്തിൽ രോഗവ്യാപനം ഉണ്ടായ സമയത്ത് ഒരിക്കൽപോലും രാജ്യം സമ്പൂർ ലോക്ക് ഡൗണിലേക്കോ യാത്ര നിയന്ത്രണത്തിലേക്കോ പോയില്ല എന്നുള്ളതാണ്. കോവിഡ് മഹാമാരിയെ പരിപൂർണമായി തുടച്ചു മാറ്റി എന്നുള്ള അഭിമാനകരമായ നേട്ടത്തോടെയാണ് സുപ്രീം കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News