ഒമാനിൽ ഇ-പേയ്‌മെന്റ് സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

Update: 2024-11-05 16:46 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ഇ-പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഒമാൻ വാണിജ്യ വ്യവസായ വകുപ്പ്. ദാഹിറ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഇലക്ട്രോണിക് പേയ്മെന്റ് സംവിധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒമാൻ വാണിജ്യ വ്യവസായ വകുപ്പിന്റെ പരിശോധന. ദാഹിറ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. നിയമലംഘനത്തിന് വാണിജ്യ രജിസ്റ്ററിൽ നിന്ന് ബിസിനസ് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നുണ്ട്.

ലംഘനം കണ്ടെത്തിയാൽ ആദ്യപടിയായി 5000 റിയാലാണ് പിഴ ഈടാക്കുക. വീണ്ടും ആവർത്തിക്കുന്നപക്ഷം പിഴ 10000 റിയാലും മൂന്നുമാസത്തെ സസ്‌പെൻഷനും ലഭിക്കും, ലംഘനം വീണ്ടും തുടർന്നാൽ 15000 റിയാൽ പിഴയും വാണിജ്യ രജിസ്റ്ററിൽ നിന്ന് ബിസിനസ് നീക്കുകയും ചെയ്യും. അതിന് ശേഷം വീണ്ടും രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരുവർഷം കഴിയുകയും വേണം. തുടർച്ചയായ നിരീക്ഷണത്തിനും അപ്രതീക്ഷിത പരിശോധനകൾക്കും മന്ത്രാലയം പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ കൃത്യമായി നിയമം പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News