ഒമാനിലെ വൈദ്യുതി ഉൽപ്പാദനത്തിൽ 1.4 ശതമാനം വർധനവ്

Update: 2024-07-09 13:48 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത് : ഒമാനിൽ 2024 ഏപ്രിൽ അവസാനത്തോടെ ആകെ വൈദ്യുതി ഉൽപാദനം 1.4 ശതമാനം വർധിച്ച് മണിക്കൂറിൽ 11,196 ജിഗാവാട്ടായി ഉയർന്നു. 2023ലെ ഇതേ കാലയളവിൽ ഇത് മണിക്കൂറിൽ 11,036.5 ജിഗാവാട്ടായിരുന്നു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം വടക്ക്-തെക്ക് ബാത്തിന, ദാഹിറ ഗവർണറേറ്റുകൾ ചേർന്ന് മണിക്കൂർ 6,790.2 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചു. മസകത്ത് ഗവർണറേറ്റിൽ വൈദ്യുതി ഉൽപാദനം 0.9 ശതമാനം കുറഞ്ഞ് മണിക്കൂറിൽ 36.6 ജിഗാവാട്ടായി.

എന്നാൽ ദോഫാർ ഗവർണറേറ്റിൽ 19 ശതമാനത്തിന്റെ ഉയർച്ചയോടെ മണിക്കൂറിൽ 1,618.8 ജിഗാവാട്ട് ഉൽപാദനം രേഖപ്പെടുത്തി. വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിലും വൈദ്യുതി ഉൽപാദനം 4 ശതമാനം വർധിച്ച് മണിക്കൂറിൽ 2,586.9 ജിഗാവാട്ടായി ഉയർന്നു. അതേസമയം, അൽ വുസ്ത ഗവർണറേറ്റിൽ 41.8 ശതമാനം കുറവ് രേഖപ്പെടുത്തി. മണിക്കൂറിൽ 44 ജിഗാവാട്ട് മാത്രമാണ് ഉൽപാദനം. മുസന്ദം ഗവർണറേറ്റിൽ ഉൽപാദനം 5.2 ശതമാനം വർധിച്ച് മണിക്കൂറിൽ 109.9 ജിഗാവാട്ടായി ഉയർന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News