ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക്​ തീപ്പിടിച്ച്​ ഒരാൾ മരിച്ചു

തുറമുഖത്ത് തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട്​ മറ്റു രണ്ട് ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നു.

Update: 2023-04-08 19:11 GMT
Advertising

ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക്​ തീപ്പിടിച്ച്​ ഒരാൾ മരിച്ചു. ഒന്‍പത്​ പേർക്ക്​ പരിക്കേൽകുയും ചെയ്തു. ഖസബ്​ തുറമുഖത്താണ്​ സംഭവം. തീപ്പിടത്തത്തിന്‍റെ കാരണം വ്യക്​തമായിട്ടില്ല. തുറമുഖത്ത് തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട്​ മറ്റു രണ്ട് ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

Full View

അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്​. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News