ബലിപെരുന്നാൾ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിയന്ത്രണം
തിങ്കളാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ഇരുവശങ്ങളിലും പാർക്കിംഗ് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു.
Update: 2024-06-16 05:45 GMT
മസ്‌കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് ജൂൺ 17 തിങ്കളാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ഇരുവശങ്ങളിലും പാർക്കിംഗ് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു. അൽ ബറക പാലസ് റൗണ്ട് എബൗട്ട് മുതൽ സീബ് വിലായത്തിലെ ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് വരെയാണ് പാർക്കിംഗ് നിരോധിച്ചത്.