പൊന്നാനി കൂട്ടായ്മ 'പോസ് ' ലോഗോ പ്രകാശനം പി. സുരേന്ദ്രൻ നിർവ്വഹിച്ചു
പൊന്നാനി താലൂക്കിലെ നിവാസികളുടെ സ്വതന്ത്ര കൂട്ടായ്മയായി പൊന്നാനി ഒർഗനൈസേഷൻ ഫോർ സലാല ( പോസ്) രൂപീകരിച്ചു. സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിൽ പൊന്നാനി താലൂക്കിലെ നിരവധി പേർ സംബന്ധിച്ചു.
ജാതി-മത-രാഷ്ട്രീയത്തിനതീതമായി പൊന്നാനിയിലെ പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. പ്രസിഡന്റായി അലി അരുണിമയെയും ജനറൽ സെക്രട്ടറിയായി ഗഫൂർ താഴത്തിനെയും തെരഞ്ഞെടുത്തു. ബദറുദ്ദീനാണ് ട്രഷറർ.
വൈസ് പ്രസിഡന്റുമാരായി ജാഫർ ജാഫി ,വിപിൻ ജോയിന്റ് സെക്രട്ടറിമാരായി അജിത് കുമാർ ,മുസ്തഫ എന്നിവരെയും ഇരുപത്തിനാല് അംഗ എക്സിക്യൂട്ടീ വിനെയും തിരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി സൈനുദ്ദീൻ കെ, അഷ്‌റഫ് സലാല ഹൗസ്, ശിഹാബ് മാരാമാറ്റം , സന്തോഷ് ബാബു, അഷ്‌റഫ് ബെല്ലി എന്നിവരെയും , സമിതിയുടെ ചെയർമാനും രക്ഷാധികാരിയുമായി കെ. സൈനുദ്ദീനെയും തിരഞ്ഞെടുത്തു. പരിപാടിയിൽ അലി അരുണിമ, ഗഫൂർ താഴത്ത്, കബീർ കെ, അഷ്‌റഫ്, ഷാജഹാൻ, ബദറുദ്ധീൻ എന്നിവർ സംസാരിച്ചു.