എലിസബത്ത് രാജ്ഞിയുടെ വിയോഗം; അനുശോചിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്
രാജ്ഞിയുടെ മരണത്തോടെ ഒമാന് ശരിക്കും ഒരു പ്രമുഖ വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മസ്‌ക്കത്ത്: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശേചാചിച്ചു. രാജ്ഞി സുൽത്താന്റെ അടുത്ത സുഹൃത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകിയ വ്യക്തിയുമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാജ്ഞിയോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച പൊതു-സ്വകാര്യ മേഖലകളിലും വിദേശത്തുള്ള സുൽത്താനേറ്റിന്റെ എംബസികളിലും ഒമാൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ സുൽത്താൻ ഉത്തരവിട്ടു.രാജ്ഞി തന്റെ 70 വർഷത്തെ ഭരണത്തിലുടനീളം, ലോകമെമ്പാടും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രചരണത്തിന് വളരെയധികം സംഭാവന നൽകിയ ഒരു വിവേകശാലിയായ നേതാവായാണ് അറിയപ്പെടുന്നത്. രാജ്ഞിയുടെ മരണത്തോടെ ഒമാന് ശരിക്കും ഒരു പ്രമുഖ വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.