സലാലയിൽ ഇഖ്‌റഅ് ഫെസ്റ്റ് സംഘടിപ്പിച്ചു
ലുബാൻ പാലസ് ഹാളിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയത്തിലെ ശൈഖ് നായിഫ് അഹമ്മദ് ഷൻഫരി മുഖ്യാതിഥിയായിരുന്നു.
മസ്‌കത്ത്: സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ഇഖ്‌റഅ് അക്കാദമി സലാലയിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ലുബാൻ പാലസ് ഹാളിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയത്തിലെ ശൈഖ് നായിഫ് അഹമ്മദ് ഷൻഫരി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഇഖ്‌റഅ് അക്കാദമി ചെയർമാൻ ഹുസൈൻ മാസ്റ്റർ കാച്ചിലോടി അധ്യക്ഷത വഹിച്ചു.
അഹ്‌മദ് മുഹമ്മദ് ബാ ഉമർ, രാകേഷ് കുമാർ ജാ, സി.വി സുദർശൻ, നാസർ പെരിങ്ങത്തൂർ, ഗംഗാധരൻ, ജി.സലിം സേട്ട്, കരുണൻ, അബ്ദുൽ അസീസ് ബദർ സമാ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. നിഷതാർ, ബാബു കുറ്റ്യാടി, ഗോപൻ അയിരൂർ, ഡോ. ഷാജിദ് മരുതോറ തുടങ്ങി വിവിധ സംഘടനാ നേതാക്കൾ അതിഥികളായിരുന്നു.
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നൊരുക്കിയ വിവിധ കലാപരിപാടികൾ വർണാഭമായിരുന്നു. ന്യത്തങ്ങൾ, ഒപ്പന, സ്‌കിറ്റ്, മിമിക്രി, മുട്ടിപ്പാട്ട്, നസ്‌റിയ തിക്കോടി നയിച്ച ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറി. അധ്യാപകരായ ഡോ. അജിത് ഗോവാണ്ടേ സ്വാഗതവും ഫെമിന ഫൈസൽ നന്ദിയും പറഞ്ഞു.
സാലിഹ് തലശ്ശേരി, നൗഫൽ കായക്കൊടി, റസാഖ്, ഷൗക്കത്ത് വയനാട്, മൊയ്ദു മയ്യിൽ, സൈഫുദ്ധീൻ തലശ്ശേരി, നിസാർ കാച്ചിലോടി, യൂനുസ് കാപ്പാട് എന്നിവർ നേത്യത്വം നൽകി. പരിപാടി വീക്ഷിക്കാനായി നൂറുകണക്കിനാളുകളാണ് എത്തിയത്.