സലാല കെ.എം.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു
നാസർ പെരിങ്ങത്തൂർ പ്രസിഡന്റ് , ഷബീർ കാലടി ജനറൽ സെക്രട്ടറി
Update: 2022-10-22 18:27 GMT
സലാല: കെ.എം.സി.സി സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നാസർ പെരിങ്ങത്തൂർ പ്രസിഡന്റും , ഷബീർ കാലടി ജനറൽ സെക്രട്ടറിയും , റഷീദ് കൽപറ്റ ട്രഷററുമാണ് . മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ: വി.പി.അബ്ദുൽ സലാം ഹാജി,അലി ഹാജി കൊടുവള്ളി,അനസ് ഹാജി ഇ.പി, മഹമൂദ് ഹാജി എടച്ചേരി, മെഡിക്കൽ സ്കീം ചെയർമാൻ : അബ്ദുൽ ഹമീദ് ഫൈസി, സെക്രട്ടറിമാർ: അർ.കെ അഹമ്മദ് ,നാസർ കമൂന,ഹാഷിം കോട്ടക്കൽ,ജാബിർ ഷരീഫ് . ഉപദേശക സമിതി :അബു ഹാജി വയനാട് (ചെയർമാൻ ) കാസിം കോക്കൂർ, അബ്ബാസ് മൗലവി,എ.കെ.ഇബ്രാഹീം ചെറുവണ്ണൂർ,എൻ.കെ.ഹമീദ് കല്ലാച്ചി.
കെ.എം.സി.സി ഹാളിൽ നടന്ന കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.റിട്ടേണിംഗ് ഓഫീസർ അലി ഹാജി ,അസി.റിട്ടേണിംഗ് ഓഫീസർമാരായ റഷീദ് കൈനിക്കര ,ജാബിർ ശരീഫ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.