സലാല പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
ഇഡ്ഡലി തീറ്റ മത്സരവും നടന്നു
Update: 2024-07-22 18:48 GMT
സലാല : പ്രവാസി കൂട്ടായ്മ കുടുംബസംഗമം ഒമാനി വിമൻസ് ഹാളിൽ നടന്നു. നൂറുകണക്കിനാളുകൾ സംബന്ധിച്ച പരിപാടി സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. 15 പേർ പങ്കെടുത്ത ഇഡ്ഡലി തീറ്റ മത്സരത്തിൽ നൗഷാദ് അബ്ബാസ്, നൗഷാദ്, മുബാരിഷ് എന്നിവർ ഒന്നും, രണ്ടും, മുന്നും സ്ഥനങ്ങൾ കരസ്ഥമാക്കി. 15 മിനുറ്റുകൊണ്ട് 28 ഇഡ്ഡലി കഴിച്ചാണ് നൗഷാദ് അബ്ബാസ് ഒന്നമതെത്തിയത്. ലക്കി ഡ്രോ മത്സരവും നടന്നിരുന്നു. ഫാറൂഖ് സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.
വോയ്‌സ് ഓഫ് സലാല അവതരിപ്പിച്ച ഗാനമേളയും വിവിധ കലാ പരിപാടികളും നടന്നു. ഷിഹാബ്, ഹാരിസ്, അബ്ദുറഹ്‌മാൻ, അനസ്,അൻസാരി, സിദ്ദീഖ്, മണികണ്ഠൻ എന്നിവർ നേത്യത്വം നൽകി.