മികച്ച അറബ്​ ടൂറിസ്റ്റ്​ കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു

അറബ്​ ടൂറിസം മീഡിയ സെന്‍റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാമത് അറബ് ഫോറമാണ്​ പ്രഖ്യാപനം നടത്തിയത്​

Update: 2022-07-28 18:35 GMT
Editor : ijas
Advertising

സലാല: ഈ വർഷത്തെ മികച്ച അറബ്​ ടൂറിസ്റ്റ്​ കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു. അറ​ബ് ടൂറിസം ആൻഡ് ഹെ​റിറ്റേ​ജ് ഫോറമാണ്​ തെരഞ്ഞെടുപ്പ് നടത്തിയത്​. ഖരീഫ് സീസണിനോടനുബന്ധിച്ച് ​ അറബ്​ ടൂറിസം മീഡിയ സെന്‍റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാമത് അറബ് ഫോറമാണ്​ പ്രഖ്യാപനം നടത്തിയത്​. രണ്ട്​ ദിവസങ്ങളിലായി നടന്ന ഫോറത്തിൽ അറബ് ലോകത്തെ വിനോദസഞ്ചാര മേഖലയിലെ വിദഗ്ധർ, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം മാധ്യമ പ്രവർത്തകർ തുടങ്ങിയവരാണ്​ പ​ങ്കെടുത്തത്​.

Full View

ഖരീഫ് സീസണിന്‍റെ തുടർച്ചയായി നടക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെ ഗവർണറേറ്റി​ലേക്ക്​ എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്​. ഗവർണറേറ്റിൽ ഈ വർഷം മുഴുവനും ടൂറിസമായി നില നിർത്തി കൊണ്ടുപോകും. അതേ സമയം ഖരീഫ്​ സീസൺ തുടങ്ങിയതോടെ സലാലയിലേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News