സലാലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വാദി ദർബാത്ത് താത്കാലികമായി അടച്ചു
മഴയെ തുടർന്ന് വാദി ദർബാത്തിൽ വെള്ളം ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വാദി ദർബാത്തിലേക്കുള്ള പ്രവേശനം താത്ക്കാലികമായി വിലക്കിയത്. സന്ദർശകരുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനമെന്ന് റോയൽ ഒമാൻ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Update: 2022-07-08 16:07 GMT
സലാല:സലാലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വാദി ദർബാത്ത് താത്കാലികമായി അടച്ചു. മഴയെ തുടർന്ന് വാദി ദർബാത്തിൽ വെള്ളം ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വാദി ദർബാത്തിലേക്കുള്ള പ്രവേശനം താത്ക്കാലികമായി വിലക്കിയത്. സന്ദർശകരുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനമെന്ന് റോയൽ ഒമാൻ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ന്യൂനമർദത്തെ തുടർന്ന് ഒമാനിൽ മൊത്തം പെയ്യുന്ന മഴ സലാലയിലും ഉണ്ട്. പല പ്രദേശങ്ങളിലും പതിവിൽ കവിഞ്ഞ വെള്ളക്കെട്ടുകളാണ് ഉള്ളത്. സലാലയിൽ ടൂറിസ്റ്റുകളെ ഏറ്റവും ആകർഷിക്കുന്ന പ്രദേശമാണ് വാദി ദർബാത്ത്. പെരുന്നാൾ അവധി ആഘോഷിക്കാൻ മലയാളികൾ ഉൾപ്പടെ നിരവധി സലാലയിലേക്ക് തിരിക്കാനിരിക്കെയാണ് ഈ തീരുമാനം.