അൽ ഖുവൈറിലും അൽ ഗുബ്രയിലും സ്മാർട്ട് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി

ഒക്ടോബർ 13 മുതൽ പ്രവർത്തിക്കും

Update: 2024-10-10 08:51 GMT
Advertising

മസ്‌കത്ത്: അൽ ഖുവൈറിലും അൽ ഗുബ്രയിലും സ്മാർട്ട് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് അൽ ഖുവൈറിലും അൽ ഗുബ്രയിലും പണമടച്ചുള്ള പൊതു പാർക്കിംഗ് ഏരിയകളിൽ വാഹന ഇമേജിംഗ് സെൻസറുകൾ സ്ഥാപിച്ചത്. 2024 ഒക്ടോബർ 13 ഞായറാഴ്ച മുതൽ സെൻസറുകൾ പ്രവർത്തിക്കും. ഈ പ്രദേശങ്ങളിലെ പാർക്കിംഗ് മാനേജ്മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനാണ് പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ സെൻസറുകൾ സ്ഥാപിച്ചത്.

'സ്മാർട്ടും സുസ്ഥിരവുമായി തങ്ങളുടെ സംവിധാനങ്ങളെ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സ്വകാര്യ മേഖലയുമായി സഹകരിച്ച് വാഹന ഇമേജിംഗ് സേവനത്തോടുകൂടിയ സെൻസറുകൾ എന്ന് പൊതുജനങ്ങളെ അറിയിക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി ആഗ്രഹിക്കുന്നു'' അറിയിപ്പിൽ അധികൃതർ പറഞ്ഞു.

ഉപയോക്താക്കൾക്ക് പാർക്കിംഗ് സ്ഥലങ്ങൾ റിസർവ് ചെയ്യാൻ:

  • എസ്എംഎസ് സേവനം: വാഹനത്തിന്റെ പ്ലേറ്റ് നമ്പർ, തുടർന്ന് ഒരു സ്പെയ്സ്, തുടർന്ന് പ്ലേറ്റ് കോഡ്, മറ്റൊരു സ്പെയ്സ്, ഒടുവിൽ ആവശ്യമുള്ള പാർക്കിംഗ് ദൈർഘ്യം മിനിറ്റിൽ (30, 60, അല്ലെങ്കിൽ 120) എന്നിങ്ങനെ ടൈപ്പ് ചെയ്ത് 90091-ലേക്ക് ടെക്സ്റ്റ് മെസേജ് അയയ്ക്കുക
  • ബലദിയതീ ആപ്പ്
  • മസ്‌കത്ത് മുനിസിപ്പാലിറ്റി വെബ്സൈറ്റ്: ദീർഘകാല പാർക്കിംഗ് പെർമിറ്റുകൾ നേടാം (ഒരു മാസമോ അതിൽ കൂടുതലോ) ലഭ്യമാണ്.
  • പാർക്കിംഗ് ലംഘനം പുറപ്പെടുവിക്കുന്നതിന് മുമ്പ് അഞ്ച് മിനിറ്റ് ഗ്രേസ് പിരീഡ് മുനിസിപ്പാലിറ്റി നടപ്പാക്കിയിട്ടുണ്ട്
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News