മസ്ജിദുകളില്‍ കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

Update: 2022-04-06 07:21 GMT
Advertising

ഒമാനില്‍ കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച മാര്‍ഗ്ഗിര്‍ദ്ദേശങ്ങള്‍ മസ്ജിദുകളില്‍ ആരാധനക്കായി എത്തുന്നവര്‍ കര്‍ശനമായി പാലിക്കണമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. പലയിടത്തും നടപടിക്രമങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മതകാര്യം മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഒമാനില്‍ മസ്ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ നോമ്പ് തുറക്ക് ഈ വര്‍ഷവും അനുമതി നല്‍കിയിട്ടില്ല. തറാവീഹ് നമസ്‌കാരത്തിന് നിലവില്‍ വാക്‌സിനെടുത്തവര്‍ക്കും 12 വയസിന് മുകളിലുള്ളവര്‍ക്കും മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. മസ്ജിദുകളില്‍ കോവിഡ് സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പള്ളികളുള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. രോഗലക്ഷണങ്ങളുള്ളവര്‍ പ്രാര്‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുത്. മുന്‍ തീരുമാന പ്രകാരം പൊതുഹാളുകളിലും മറ്റും നടക്കുന്ന സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ 70 ശതമാനം ശേഷിയില്‍ തുടരാമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News