ഒമാനെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുമെന്ന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്
സ്ഥാനാരോഹണ ചടങ്ങിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു സുൽത്താൻ.
ഒമാനെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുമെന്ന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്. സ്ഥാനാരോഹണ ചടങ്ങിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു സുൽത്താൻ.
പ്രാദേശികമായി നിക്ഷേപം സാമ്പത്തിക വൈവിധ്യവൽകരണത്തിന്‍റെയും ദേശീയ വരുമാനത്തിെന്‍റെയും പ്രധാന ഘടകമാണ്. ഇതിനായി ദേശീയ പദ്ധതികളും പറ്റിയ സാഹചര്യങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ പ്രദേശിക ഫണ്ടുകളിൽ നിക്ഷേപം നടത്തണമെന്ന് സുല്‍ത്താന്‍ പറഞ്ഞു.
എല്ലാ മേഖലകളിലും നിരവധി നിക്ഷേപ അവസരങ്ങളുണ്ട്. ദുരന്തങ്ങളിൽ നിന്ന് ഒമാനിലെ ജനങ്ങളെ രക്ഷിക്കാൻ കാലാവസ്ഥ മുന്നറിയിപ്പുകൾ വളരെ വേഗത്തിൽ ലഭിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും.സർക്കാർ കാര്യങ്ങളിൽ യുവാക്കളെ മുൻ നിരയിലെത്തിച്ചതായും രാഷ്ട്ര നിർമാണ ഗമനത്തിൽ യുവാക്കളെ ഭാഗവാക്കാക്കുന്നതിന്‍റെ ശ്രമങ്ങൾ തുടരുന്നതായും സുൽത്താൻ കൂട്ടിച്ചേര്‍ത്തു. ഈ വർഷം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായും ഒമാനി തൊഴിൽ അന്വേഷകർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു.