ഹിജ്‌റ വർഷാരംഭം; ജൂലൈ 7 ഞായറാഴ്ച്ച ഒമാനിൽ പൊതു അവധി

ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് ആവശ്യമെങ്കിൽ തൊഴിലാളികളെ അന്ന് ജോലി ചെയ്യിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു

Update: 2024-07-01 14:58 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത് : പുതിയ ഹിജ്റ വർഷത്തിന്റെ (1446) തുടക്കവും, തിരുനബിയുടെ ഹിജ്റ വാർഷികത്തോടനുബന്ധിച്ചും ഒമാനിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ജൂലൈ 7 ഞായറാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു.

ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് ആവശ്യമെങ്കിൽ തൊഴിലാളികളെ അന്ന് ജോലി ചെയ്യിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. എന്നാൽ അത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് അവധിക്ക് പകരം പ്രതിഫലം നൽകണം എന്നും തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News