യങ്കലിലെ പുതിയ മത്സ്യ മാർക്കറ്റിന്റെ നിർമാണം അവസാനഘട്ടത്തിൽ

ഈ വർഷാവസാനത്തോടെ പ്രവർത്തനം ആരംഭിക്കും

Update: 2024-07-27 11:44 GMT
Editor : Thameem CP | By : Web Desk
Advertising
മസ്‌കത്ത്: യങ്കലിലെ പുതിയ മത്സ്യ മാർക്കറ്റിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. പൂർത്തീകരണ നിരക്ക് 90% കവിഞ്ഞു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലും ഒമാൻ ഓയിൽ ഡെവലപ്മെന്റ് കമ്പനിയുടെ ധനസഹായത്തോടെയും നടക്കുന്ന ഈ പദ്ധതി പ്രദേശത്തെ മത്സ്യ വിപണനത്തിൽ വലിയ മുന്നേറ്റമാകും. 1,366 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മാർക്കറ്റിൽ മത്സ്യം വിൽക്കുന്നതിനുള്ള 24 പ്ലാറ്റ്ഫോമുകൾ, മത്സ്യം മുറിക്കുന്നതിനുള്ള 12 ടേബിളുകൾ, മൊത്ത വിൽപ്പനയ്ക്കുള്ള ഒരു ഹാൾ, അഞ്ച് ടൺ വരെ ഉൽപ്പാദന ശേഷിയുള്ള ഐസ് നിർമ്മാണ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. ഒരു കോൾഡ് സ്റ്റോറേജ്, മത്സ്യം ഇറക്കുന്നതിനും കയറ്റുന്നതിനും ഒരു പ്ലാറ്റ്‌ഫോം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ, കഫേ, വസ്ത്രം മാറുന്ന മുറികൾ, വിവിധ ആധുനിക സൗകര്യങ്ങൾ എന്നിവയുമുണ്ടാകും.
Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News