ദോഫാറിൽ ഇഞ്ചി കൃഷി പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു

30 കർഷകരുടെ നേതൃത്വത്തിൽ മൂന്ന് ഏക്കർ സ്ഥലത്താണ് കൃഷി

Update: 2024-09-06 12:38 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ദോഫാറിൽ ഇഞ്ചി കൃഷി പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. ദോഫാറിലെ റക്യൂത്ത്, ധാൽക്കൂത്ത് വിലായത്തുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. കാർഷിക മത്സ്യബന്ധന വികസന ഫണ്ടിന്റെ പിന്തുണയോടെ ജൂൺ മാസം ആരംഭിച്ച ഈ പദ്ധതിയിൽ 30 കർഷകർ പങ്കെടുക്കുന്നു. ദോഫാറിലെ കാർഷിക വികസന വകുപ്പിന്റെ ഡയറക്ടർ റദ്വാാൻ ബിൻ അബ്ദുള്ള അൽ ഇബ്രാഹിം പറയുന്നതനുസരിച്ച്, ഏകദേശം മൂന്ന് ഏക്കർ സ്ഥലത്ത് നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യ വിളവ് 20 മുതൽ 30 ടൺ വരെയാണ് പ്രതീക്ഷിക്കുന്നത്.

2025 ഫെബ്രുവരിയിൽ ആദ്യ ഇഞ്ചി വിളവെടുപ്പ് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. കർഷകർക്ക് ഭൂമി തയ്യാറാക്കൽ, ആധുനിക ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം, നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങൾ നിരീക്ഷിക്കൽ തുടങ്ങിയവയിൽ പദ്ധതി സാങ്കേതിക സഹായവും മാർഗനിർദേശവും നൽകുന്നുണ്ട്.ദോഫാറിലെ മഞ്ഞൾ കൃഷി പദ്ധതിയുടെ വിജയത്തെ തുടർന്ന് നടപ്പിലാക്കുന്നതാണ് ഇഞ്ചി കൃഷി പദ്ധതി. മഞ്ഞൾ കൃഷി പദ്ധതി ഇപ്പോൾ മൂന്നാം വർഷത്തിലാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News