'ലിറ്റിൽ സ്‌കോളർ'; സലാലയിലും രജിസ്‌ട്രേഷൻ ആരംഭിച്ചു

സലാലയിൽനിന്ന് രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക കോഡ് ലഭിക്കും

Update: 2022-08-09 10:00 GMT
Advertising

സലാല: മലർവാടിയും ടീൻ ഇന്ത്യയും ചേർന്ന് ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്‌കോളർ മത്സരത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ സലാലയിൽ ആരംഭിച്ചു. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ആദ്യഘട്ട ഓൺലൈൻ മത്സരം ആഗസ്റ്റ് 13, 14 തിയതികളിലാണ് നടക്കുക. www.malarvaadi.org വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സലാലയിൽനിന്ന് രജിസ്റ്റർ ചെയ്യുന്നവർ 20 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് അടക്കേണ്ടതില്ല. പകരം പ്രത്യേക കോഡ് ഉപയോഗിക്കുകയാണ് വേണ്ടതെന്ന് ടീൻ ഇന്ത്യ കൺവീനർ ഡോ. ഷാജിദ്, മലർവാടി സലാല കൺവീനർ ഷഹനാസ് സാഗർ എന്നിവർ അറിയിച്ചു. കോഡ് ലഭിക്കുന്നതിനായി 72007215 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

നിരവധി വർഷങ്ങളായി നടന്നുവരുന്ന മത്സരമാണ് മലർവാടി ലിറ്റിൽ സ്‌കോളർ. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ രണ്ട് റൗണ്ടുകൾ ഓൺലൈനായും അവസാന മെഗാ റൗണ്ട് ഓഫ്‌ലൈനായുമാണ് നടക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News