ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം വെള്ളിയാഴ്ച പുറപ്പെടും

ഈ വർഷം ഒമാനിൽ നിന്ന് പതിനാലായിരം പേർക്കാണ് ഹജ്ജിന് പോകാൻ അവസരം ലഭിച്ചിട്ടുള്ളത്

Update: 2023-06-11 19:26 GMT
Advertising

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം അടുത്ത വെള്ളിയാഴ്ച യാത്ര പുറപ്പെടും. ഈ വർഷം ഒമാനിൽ നിന്ന് പതിനാലായിരം പേർക്കാണ് ഹജ്ജിന് പോകാൻ അവസരം ലഭിച്ചിട്ടുള്ളത്.

മസ്കത്തിൽ നിന്നും യാത്ര തിരിക്കുന്ന മലയാളി ഹജ്ജ് സംഘത്തെ പന്ധിതൻ മുഹമ്മദലി ഫൈസിയാണ് നയിക്കുക. 51 പേരാണ് ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘത്തിലുള്ളത്. 2015ലാണ് അവസാനമായി മലയാളി ഹജ്ജ് സംഘം മസ്കത്തിൽനിന്ന് യാത്ര പോയതെന്ന് ഈ വർഷത്തെ ഹജ്ജ് സംഘത്തെ നയിക്കുന്ന മുഹമ്മദലി ഫൈസി പറഞ്ഞു.ഔഖാഫിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം നറുക്കെടുപ്പിലൂടെയാണ് ഒമാനിൽ നിന്നും ഹജ്ജിന് പോവുന്നവരെ തെരഞ്ഞെടുക്കുന്നത്. ഹജ്ജിന്‍റെ കുത്തിവെപ്പ് നടത്തി കഴിഞ്ഞാൽ മാത്രമാണ് യാത്രാ അനുമതി ഉറപ്പാക്കുക.

നിലവിൽ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഔഖാഫ് മന്ത്രാലയം നേരിട്ടാണ് നിർവഹിക്കുന്നത്. ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് അനുവാദം ലഭിച്ചതിൽ13,500പേർ ഒമാൻ സ്വദേശികളും 250 പേർ അറബ് നിവാസികളും ആണ് . മലയാളികൾ അടക്കമുള്ള മറ്റെല്ലാ പ്രവാസികൾക്കും കൂടി 250 സീറ്റുകളുണുള്ളത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News