സലാലയില്‍ മഴക്കാലത്തിന് തുടക്കമായി
ഈ വര്‍ഷം നേരത്തെയാണ് മഴയെത്തിയത്. മുന്ന് മാസമാണ് ഖരീഫ് എന്ന മഴക്കാലം ഉണ്ടാവുക
സലാലയില്‍ മഴക്കാലത്തിന് തുടക്കമായി. ഈ വര്‍ഷം നേരത്തെയാണ് മഴയെത്തിയത്. മുന്ന് മാസമാണ് ഖരീഫ് എന്ന മഴക്കാലം ഉണ്ടാവുക. സാധാരണ ഗതിയില്‍ ഖരീഫ് സീസണ്‍ ജൂണ്‍ 21 മുതല്‍ സെപ്‌തംബര്‍ 22 വരെയാണുണ്ടാകുക. ഈപ്രവശ്യം ഒരാഴ്‌ച മുമ്പേ സീസണ്‍ ആരംഭിക്കുകയായിരുന്നു. വ്യാഴാഴ്‌ച മുതല്‍ സലാല ടൗണിലും പരിസര പ്രദേശങ്ങളിലും ചാറ്റല്‍ മഴക്ക് തുടക്കമായിട്ടുണ്ട്. മഴ തുടങ്ങിയതോടെ താപനിലയിൽ നേരീയ കുറവ് വന്നിട്ടുണ്ട്.
തുടര്‍ച്ചയായി മഴ ലഭിക്കുകയാണെങ്കില്‍ മൂന്നാഴ്‌ച കൊണ്ട് തന്നെ മലനിരകള്‍ പച്ചയണിഞ്ഞേക്കും. .ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്‌റ്റിവല്‍ എന്നാണ് ആരംഭിക്കുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ജൂലൈ 15 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ഫെസ്‌റ്റിവല്‍ ഉണ്ടാവാറ്. ലക്ഷ കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. ഈ വര്‍ഷം വിവിധ വിമാന കമ്പനികള്‍ 2600 ലധികം സര്‍ വീസുകളാണ് ഖരീഫ് കാലത്ത് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദോഫാറിലേക്ക് എത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള മുന്നൊരുക്കള്‍ പുരോഗമിക്കുകയാണ്. പ്രധാന ആകര്‍ഷണ കേന്ദ്രമായ വാദി ദര്‍ബത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണ ജോലികള്‍ പുരോഗമിക്കുകയാണ്.