ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ ഇടം നേടി സോപ്പുപൊടി പാക്കറ്റുകള്‍കൊണ്ടാരുക്കിയ പരസ്യവാചകം

12,430 ഏരിയലിന്റെയും ടൈഡിന്റെയും നാനോ പോഡ് പാക്കറ്റുകള്‍ കൊണ്ടായിരുന്നു പരസ്യവാചകം തീര്‍ത്തത്

Update: 2022-06-09 02:14 GMT
Advertising

സോപ്പുപൊടി പാക്കറ്റുകള്‍കൊണ്ടാരുക്കിയ പരസ്യവാചകം ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ ഇടം നേടി. ഒമാനില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും, ഖിംജി രാംദാസും, പി ആന്‍ഡ് ജിയും സംയുക്തമായി ചേര്‍ന്ന് നടത്തിയ പ്രകടനമാണ് ഗിന്നസില്‍ ഇടംനേടിയത്.

12,430 ഏരിയലിന്റെയും ടൈഡിന്റെയും നാനോ പോഡ് പാക്കറ്റുകള്‍ കൊണ്ടായിരുന്നു പരസ്യവാചകം തീര്‍ത്തത്.


 


'നൂറ് ശതമാനം കറ നീങ്ങും, പൂജ്യം ശതമാനം പൊടിയുടെ അവശിഷ്ടം, ഇപ്പോള്‍ ലുലുവില്‍ ലഭ്യമാണ്' എന്ന പരസ്യവാചകമാണ് ഇംഗീഷില്‍ സോപ്പുപൊടി പാക്കറ്റുകള്‍കൊണ്ട് ഒരുക്കിയത്. റെക്കോര്‍ഡ് നേട്ടം വിലയിരുത്താനായി ഗിന്നസ് ടീം അധികൃതര്‍ എത്തിയിരുന്നു. അവന്യൂസ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ നേട്ടം പ്രഖ്യപിച്ചു. ലുലു, ഖിംജി രാംദാസ്, ഗിന്നസ് ടീം, ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു റെക്കാര്‍ഡ് നേട്ടം പ്രഖ്യാപിച്ചത്.

ഖിംജി രാംദാസിന്റെയും പി ആന്‍ഡ് ജിയുടെയും ആഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പിന്റെ ഒമാന്‍, ശ്രീലങ്ക, ഇന്ത്യ ഡയരക്ടര്‍ എ.വി അനന്ത് പറഞ്ഞു. ലുലുവുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിനും കഠിനാധ്വാനത്തിനും ലഭിച്ച മികച്ച അംഗീകാരമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡെന്ന് ഖിംജി രാംദാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ക്ലസ്റ്റര്‍ സി.ഇ.ഒ ശ്രീധര്‍ മൂസപേട്ട പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News